കര്‍ക്കിടക വാവ്: ബലിതര്‍പ്പണം നടത്തി വിശ്വാസികള്‍
കര്‍ക്കിടക വാവ് ദിവസമായ ഇന്ന് പിതൃമോക്ഷത്തിനായി വിശ്വാസികള്‍ ബലി തര്‍പ്പണം നടത്തുകയാണ്. ആലുവ, തിരുവല്ലം, വര്‍ക്കല ഉള്‍പ്പെടെയുള്ള പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ വലിയ തിരക്കുണ്ട്. ആലുവ ശിവരാത്രി മണപ്പുറത്ത് 80 ബലിത്തറകളാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി കോവിഡ് മൂലം മുടങ്ങിക്കിടന്ന കര്‍ക്കിടക വാവുബലിയാണ് ഇത്തവണ നടത്തുന്നത്.
tRootC1469263">തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ ബലിതര്‍പ്പണം പുലര്‍ച്ചെ മൂന്ന് മണിക്ക് തുടങ്ങി. ദക്ഷിണ കാശി എന്നറിയപ്പെടുന്ന തിരുനെല്ലിയില്‍ ഒരേ സമയം 250 പേര്‍ക്ക് ബലിയിടാനുള്ള സൗകര്യമാണ് ഒരുക്കിയത്. ആയിരകണക്കിന് വിശ്വാസികള്‍ എത്തുന്നതിനാല്‍ തിരുനെല്ലിയില്‍ പൊലീസ് ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്രാ സൗകര്യങ്ങളും മെഡിക്കല്‍, ആംബുലന്‍സ് സൗകര്യങ്ങളും ലൈഫ് ഗാര്‍ഡ്, ഫയര്‍ഫോഴ്‌സ് തുടങ്ങി എല്ലാവിധ ആവശ്യ സേവനങ്ങളും വിവിധ കേന്ദ്രങ്ങളില്‍ ഉറപ്പാക്കിയിട്ടുണ്ട്. തിരുവനന്തപുരം ശംഖുമുഖത്ത് ഇക്കുറി ബലിയിടാന്‍ അനുമതി ഇല്ല. കടലാക്രമണം കണക്കിലെടുത്ത് ജില്ലാ കളക്ടറാണ് ശംഖുമുഖത്ത് ബലിതര്‍പ്പണം അനുവദിക്കരുതെന്ന് നി!!ര്‍ദേശിച്ചിട്ടുള്ളത്.
.jpg)


