പ്രവാസി വ്യവസായി ഇഖ്ബാൽ മാർക്കോണിക്ക് തോക്ക് ഉപയോഗിക്കാൻ ലൈസൻസ്
കോഴിക്കോട് ; ദുബായ് കേന്ദ്രമായുള്ള മുൻനിര സര്ക്കാര് സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റൽ സി.ഇ.ഒ യും പ്രവാസി വ്യവസായിയും കോഴിക്കോട് സ്വദേശിയുമായ ഇഖ്ബാൽ മാർക്കോണിക്ക് തോക്ക് ഉപയോഗിക്കാനുള്ള ലൈസൻസ് അനുവദിച്ഛ് ഉത്തരവായി .
2016ലെ ആയുധ നിയമം അനുസരിച്ചു സ്വത്തുമൂലമോ മറ്റു കാരണങ്ങൾ മൂലമോ ഒരാളുടെ ജീവന് നേരെ ഭീഷണിയുണ്ടെങ്കിൽ തോക്ക് ലൈസൻസിനായി അപേക്ഷിക്കാം . നടപടി ക്രമം അനുസരിച്ഛ് മാർക്കോണി നൽകിയ അപേക്ഷ ജില്ലാ മജിസ്‌ട്രേട്ട് വെരിഫിക്കേഷന് വേണ്ടി അയച്ചു , ഇഖ്ബാൽ മാർക്കോണിയുടെ പശ്ചാത്തലം പരിശോധിച്ചു ഇതിനു പിന്നലെയാണ് തോക്ക് ലൈസൻസിന് അനുമതി നൽകിയത് .
ഇന്ത്യ ,യു.എ.ഇ , ഇസ്രായേൽ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ടെലി കമ്മ്യൂണിക്കേഷൻ, ഐ.ടി , ഡാറ്റ സയൻസ് എന്നീ മേഖലകളിൽ നിരവധി ബിസിനെസ്സ് സംരഭങ്ങൾ സ്വന്തമായുള്ള വ്യവസായിയാണ് ഇഖ്ബാൽ മാർക്കോണി, നേരത്തെ നിരവധി തവണ ബിസിനസ്സ് മേഖലയിലെ എതിരാളികളിൽ നിന്നും ജീവന് ഭീഷണിയും വധശ്രമവും ഉൾപ്പെടെ നേരിട്ടതിനാലാണ് തോക്ക് ലൈസൻസിനായി അപേക്ഷ നൽകിയത് . ഇതുമായി ബന്ധപ്പെട്ട കേസുകളിൽ ഇപ്പോൾ അന്വേഷണം പുരഗമിച്ചു കൊണ്ടിരിക്കുകയാണ്.