കാഞ്ഞങ്ങാട്ട് 10 ലക്ഷത്തിന്റെ മയക്കുമരുന്ന് പിടികൂടി

google news
s,lsl

കാഞ്ഞങ്ങാട്: ട്രെയിൻ മാർഗം കടത്തിയ 10 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നുമായി കാഞ്ഞങ്ങാട്ട് ഒരാൾ പിടിയിൽ. 196 ഗ്രാം എം.ഡി.എം എയുമായി യുവാവിനെ കാസർഗോഡ് എക്സൈസ് സ്പെഷൽ സ്ക്വാഡാണ് പിടികൂടിയത്.

കിനാനൂർ കൂവാറ്റി സ്വദേശി വി. രഞ്ജിത്ത് (38) ആണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ ജി. വിനോജിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.ഇടക്കിടെ ബംഗളൂരുവിലേക്ക് പോകുന്ന പ്രതി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.

ബംഗളൂരുവിൽനിന്ന് കടത്തികൊണ്ട് വന്നതായാണ് വിവരം. മംഗളൂരുവിൽ ബസിറങ്ങി തിരുവനന്തപുരം എക്സ്പ്രസിൽ കയറി കാഞ്ഞങ്ങാട് ഇറങ്ങിയ ഉടൻ പ്രതിയെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

Tags