എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും


തിരുവനന്തപുരം: കേരള സിലബസിൽ മിനിമം മാർക്ക് സമ്പ്രദായം അനുസരിച്ചുള്ള എട്ടാം ക്ലാസ് പരീക്ഷ ഫലം നാളെ പ്രഖ്യാപിക്കും . മൂല്യ നിർണയം പൂർത്തിയാക്കി ഇന്നാണ് അധ്യാപകർ ഉത്തര കടലാസുകൾ സ്കൂളുകളിലെത്തിക്കേണ്ടത്. ഓരോ വിഷയത്തിലും മുപ്പത് ശതമാനം മാർക്ക് നേടാത്ത വിദ്യാർത്ഥികൾ വീണ്ടും പരീക്ഷ എഴുതേണ്ടി വരും. ഇവർക്ക് ഈ മാസം 8 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ ക്ലാസുകൾ നടത്തിയ ശേഷം 25 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ പുനപരീക്ഷ നടക്കും. ഈ പരീക്ഷയുടെ ഫലം 30ന് പ്രഖ്യാപിക്കും.
ഈ പരീക്ഷയിൽ തോറ്റാലും 9ാം ക്ലാസിലേക്ക് സ്ഥാനക്കയറ്റം നേടാനാകുമെങ്കിവും 9 ക്ലാസിൽ എത്തിയ ശേഷം പഠന നിലവാരം ഉയർത്താനുള്ള പ്രത്യേക ക്ലാസുകൾ നടത്തുമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് വിശദമാക്കിയിട്ടുള്ളത്. എസ്.എസ്.എൽസി പരീക്ഷയുടെ നിലവാരം വർധിപ്പിക്കാനും വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്താനാണ് ഈ തീരുമാനമെന്നാണ് നേരത്തെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചത്.

അടുത്ത വർഷം ഒമ്പതിലും മിനിമം മാർക്ക് പ്രാബല്യത്തിൽ വരും. 2026-27ൽ എസ്‌എസ്‌എൽസി പരീക്ഷയിലും ബാധകമാകും. 2024 മെയ് 28ന് നടന്ന വിദ്യാഭ്യാസ കോൺക്ലേവിലെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
Tags

ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും പുതിയൊരു വിഷുക്കാലം ; വിഷുക്കണിയിൽ ആറന്മുള കണ്ണാടിക്കുള്ള പ്രത്യേക സ്ഥാനത്തിന് കാരണം ....
മേടമാസത്തിലെ തണുത്ത പുലരിയിൽ വിഷുകണി കണ്ടുണരാൻ തയ്യാറാവുകയാണ് മലയാളികൾ .വിഷുവിന് ഏറ്റവും പ്രാധാന്യം നൽകുന്ന ഒന്നാണ് വിഷുക്കണി. വരാനിരിക്കുന്ന ഒരു കൊല്ലത്തിന്റെ മുഴുവൻ പ്രതീക്ഷയാണ് വിഷുപുലരിയിൽ നമ്മൾ