കണ്ണൂരിൽ 80കാരിയെ സൈനികനായ മകൻ മർദിച്ച സംഭവം: പരാതിയില്ലെന്ന് അമ്മ

kannur

കഴിഞ്ഞ ശനിയാഴ്ച കണ്ണൂർ കേളകത്താണ് സംഭവം. മദ്യലഹരിയിലാണ്  അന്നമ്മയെ മകൻ തല്ലിയത്.

കണ്ണൂർ: 80കാരിയായ അമ്മയെ സൈനികനായ മകൻ മർദിച്ച സംഭവത്തിൽ പരാതിയില്ലെന്ന് പൊലീസിനോട് ആവർത്തിച്ച് പറഞ്ഞ് അമ്മ. കഴിഞ്ഞ ശനിയാഴ്ച കണ്ണൂർ കേളകത്താണ് സംഭവം.

മദ്യലഹരിയിലാണ്  അന്നമ്മയെ മകൻ തല്ലിയത്.ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടയിൽ അന്നമ്മയുടെ കൊച്ചുമകൾക്കും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇരുവരും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പരാതിയില്ലാത്തതിനാൽ കേസെടുക്കാനാകില്ലെന്ന് കേളകം പൊലീസ് അറിയിച്ചു.

Tags