7 വയസ്സുകാരിയ്ക്ക് പീഡനം ; വീട്ടില്‍ തേങ്ങയിടാന്‍ വന്നയാള്‍ അറസ്റ്റില്‍

rape
rape

കടയ്ക്കലില്‍ തേങ്ങയിടാന്‍ വന്നയാള്‍ ഏഴു വയസുകാരിയെ പീഡിപ്പിച്ചു. കടയ്ക്കല്‍ സ്വദേശിയായ 52 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.കൃഷ്ണന്‍കുട്ടിയാണ് അറസ്റ്റിലായത്. പ്രതിയ്‌ക്കെതിരെ പോക്‌സോ ചുമത്തി. 


അമ്മ കുഞ്ഞിനെ കുളിപ്പിച്ചപ്പോള്‍ സ്വകാര്യ ഭാഗത്ത് വേദനയുള്ളതായി കുഞ്ഞ് പറഞ്ഞു. ക്ഷതം പറ്റിയതെന്ന് മനസിലാക്കിയ അമ്മ കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ പീഡനം മനസിലായി. ഡോക്ടറോട് കുട്ടി പീഡന വിവരം പങ്കുവച്ചു. പൊലീസ് പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
 

tRootC1469263">

Tags