വെങ്ങാനൂരില്‍ കടന്നല്‍ക്കൂട്ടത്തിന്റെ ആക്രമണത്തിൽ 76കാരന് ദാരുണാന്ത്യം

wasps

വീടിന് സമീപത്തെ സ്വകാര്യ പറമ്പില്‍ വീണുകിടന്ന ഓലയും തേങ്ങയും പെറുക്കിയെടുക്കുന്നതിനിടെയാണ് സഹദേവനെ കടന്നല്‍ക്കൂട്ടം ആക്രമിച്ചത്.

കോവളം : വെങ്ങാനൂർ വെണ്ണിയൂരില്‍ കടന്നല്‍ക്കൂട്ടത്തിന്റെ ആക്രമണത്തിനിരയായ വയോധികൻ മരിച്ചു.വെണ്ണിയൂർ നെല്ലിവിള മാവറത്തലമേലെ പുത്തൻവീട്ടില്‍ വി. സഹദേവൻ (76) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.

വീടിന് സമീപത്തെ സ്വകാര്യ പറമ്പില്‍ വീണുകിടന്ന ഓലയും തേങ്ങയും പെറുക്കിയെടുക്കുന്നതിനിടെയാണ് സഹദേവനെ കടന്നല്‍ക്കൂട്ടം ആക്രമിച്ചത്.തുടർന്ന് വീട്ടുകാർ സഹദേവനെ വെങ്ങാനൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച്‌ ചികിത്സ നല്‍കി.

എന്നാല്‍, ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും മരണം സംഭവിക്കുകയുമായിരുന്നു.ഭാര്യ: എസ്. ശ്യാമള. മക്കള്‍: എസ്. സുധീഷ്, എസ്. ഷിബു

Tags