കൊല്ലത്ത് സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച 75കാരനെതിരെ കേസ്

Be careful during the Onam rush..! nucklays-breaking gang active; Wayanad Police warns

മൂന്ന് പേര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന സിനിമയില്‍ തനിക്ക് നിര്‍മാതാവിന്റെ പങ്കുണ്ടെന്നും ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്നും പറഞ്ഞ് നാസിം പെണ്‍കുട്ടിയെ സമീപിക്കുകയായിരുന്നുവെന്നാണ് മൊഴി.

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി പ്ലസ് വണ്‍ വിദ്യാര്‍ഥിനിയില്‍നിന്ന് പണം വാങ്ങി പീഡിപ്പിച്ചെന്ന് പരാതി. സംഭവത്തില്‍ കൊല്ലം രണ്ടാംകുറ്റി സ്വദേശി നാസിം (75)നെതിരെ പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു.


മൂന്ന് പേര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന സിനിമയില്‍ തനിക്ക് നിര്‍മാതാവിന്റെ പങ്കുണ്ടെന്നും ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്നും പറഞ്ഞ് നാസിം പെണ്‍കുട്ടിയെ സമീപിക്കുകയായിരുന്നുവെന്നാണ് മൊഴി. ഇതിനായി ഇയാള്‍ പെണ്‍കുട്ടിയില്‍ നിന്നും 10,000 രൂപ കൈപ്പറ്റിയെന്നും ആരോപണമുണ്ട്. എന്നാല്‍ സിനിമയില്‍ അവസരം ലഭിക്കാതായതോടെ പെണ്‍കുട്ടി പണം തിരികെ ആവശ്യപ്പെട്ടു.


തുടര്‍ന്ന് പണം രണ്ടാംകുറ്റി ജംക്ഷനില്‍ എത്തിച്ചുനല്‍കാമെന്ന് പറഞ്ഞതനുസരിച്ച് കഴിഞ്ഞദിവസം പെണ്‍കുട്ടി അവിടെയെത്തി കാത്തുനിന്നു. തുടര്‍ന്ന് കാറിലെത്തിയ നാസിം പണം വീട്ടിലുണ്ടെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്.
ഈ സമയത്ത് പെണ്‍കുട്ടി സുഹൃത്തിന്റെ സഹായം തേടി മൊബൈല്‍ ഫോണിലൂടെ തന്റെ ലൊക്കേഷന്‍ കൈമാറുകയായിരുന്നു. വിവരമറിഞ്ഞ്  സ്ഥലത്തെത്തിയ സുഹൃത്താണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. പെണ്‍കുട്ടി നല്‍കിയ പരാതിയുടെയും വനിതാ പൊലീസിന് നല്‍കിയ മൊഴിയുടെയും അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

Tags