കേക്ക് കഴിച്ച ഏഴ് പേര്‍ ആശുപത്രിയില്‍ ; ഭക്ഷ്യ വിഷബാധയെന്ന് സംശയം

google news
food poison

 പൂത്തൂരില്‍ ബേക്കറിയില്‍ നിന്ന് വാങ്ങിയ കേക്ക് കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. കേക്ക് കഴിച്ച ഏഴ് പേര്‍ ശാരീരിക അവശതയെതുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ചീസ് ബേക്ക്‌സ് എന്ന ഹോട്ടലില്‍ നിന്ന് റെഡ് വെല്‍വെറ്റ് കേക്ക് ആണ് വാങ്ങിയത്.

ഛര്‍ദ്ദി, തലചുറ്റല്‍ എന്നിവ അനുഭവപ്പെട്ടതിനെതുടര്‍ന്നാണ് ചികിത്സ തേടിയത്. സംഭവത്തില്‍ നഗരസഭ സെക്രട്ടറിക്ക് പരാതി നല്‍കി.

Tags