ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ട്രെയിൻ തട്ടി 58കാരിക്ക് ദാരുണാന്ത്യം

Interstate thieves and robbery gangs are active; surveillance is being intensified on trains

ജോലി കഴിഞ്ഞ് ഭർത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. 

തൃപ്പുണിത്തറ.റെയില്‍പാളം മുറിച്ച്‌ കടക്കുന്നതിനിടെ ട്രെയിൻ തട്ടി 58കാരി ദാരുണാന്ത്യം.ആലപ്പുഴ കായംകുളം കൃഷ്ണപുരം പുള്ളിക്കണക്ക് അരുണോദയത്തില്‍ എസ്. അശോകന്റെ ഭാര്യ സരള (58) ആണ് മരിച്ചത്.  ജോലി കഴിഞ്ഞ് ഭർത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. 

ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെ തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു സംഭവം. എതിർവശത്തേക്ക് പോകുന്നതിനായി റെയില്‍പാളം മുറിച്ച്‌ കടക്കുന്നതിനിടയില്‍ ട്രെയിൻ ഇടിക്കുകയായിരുന്നുവെന്ന് ഹില്‍പാലസ് പൊലീസ് അറിയിച്ചു.

ഗുരുതരമായി പരിക്കേറ്റ സരളയെ ഉടൻ തന്നെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരാണ് സരളയും ഭർത്താവ് അശോകനും. 

Tags