കോട്ടയത്ത് സ്കൂട്ടറില്‍ സഞ്ചരിക്കവേ തോക്ക് പൊട്ടി 56കാരൻ മരിച്ചു

death

സ്കൂട്ടറിൻ്റെ മുന്നില്‍ സൂക്ഷിച്ചിരുന്ന തോക്ക് അബദ്ധത്തില്‍ പൊട്ടുകയായിരുന്നു.

കോട്ടയം: ഉഴവൂരില്‍ സ്കൂട്ടറില്‍ സഞ്ചരിക്കവേ തോക്ക് പൊട്ടി 56കാരൻ മരിച്ചു. ഉഴവൂർ പയസ് മൗണ്ട് സ്വദേശി ജോബി ഓക്കാട്ടില്‍ ആണ് മരിച്ചത്.സ്കൂട്ടർ തെന്നി മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഇതിനിടെ സ്കൂട്ടറിൻ്റെ മുന്നില്‍ സൂക്ഷിച്ചിരുന്ന തോക്ക് അബദ്ധത്തില്‍ പൊട്ടുകയായിരുന്നു.

tRootC1469263">

തലക്ക് വെടിയേറ്റ് തല്‍ക്ഷണം ജോബി മരിച്ചു.തിങ്കളാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. തോക്കിന് ലൈസൻസ് ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി. വേട്ടക്ക് ഉപയോഗിച്ചിരുന്ന തോക്കാണ് പൊട്ടിയതെന്നാണ് സംശയം. ശബ്ദംകേട്ട് ആളുകള്‍ സ്ഥലത്ത് എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്റ്റേഷനില്‍ ഹാജരാക്കിയിരുന്ന തോക്ക് ദിവസങ്ങള്‍ക്ക് മുൻപാണ് തിരിച്ചെടുത്തത്. കുറവിലങ്ങാട് പൊലീസ് സ്ഥലത്തെത്തി തുടർനടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ഭാര്യ: ഡോ.ഷിജി. മൂന്നു മക്കളുണ്ട്.

Tags