തിരുവല്ലയിൽ നഗരമധ്യത്തിലെ വീട്ടിൽ 56 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി

56-year-old woman found dead in her home in the city center of Thiruvalla

തിരുവല്ല: തിരുവല്ല നഗരമധ്യത്തിലെ കെട്ടിട സമുച്ചയത്തിന്റെ രണ്ടാം നിലയിലെ വീട്ടിൽ തനിച്ചുതാമസിച്ചിരുന്ന 56 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല തുകലശ്ശേരി ചന്ദ്രവിരുത്തിയിൽ വീട്ടിൽ വത്സല ആർ. പിള്ളയാണ് (56) മരിച്ചത്. തിരുവല്ല കുരിശുകവലയ്ക്ക് സമീപത്തെ വീട്ടിൽ വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് ഇവരേ മരിച്ച നിലയിൽ കണ്ടെത്തിയത്. ,കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കെട്ടിട ഉടമ വത്സലയെ മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ല. വ്യാഴാഴ്ച രാവിലെയും ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലായതിനെത്തുടർന്ന് സംശയം തോന്നിയ ഉടമ സ്ഥലത്തെത്തുകയായിരുന്നു.

വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നതിനാൽ ഉടൻതന്നെ പോലീസിലും ഫയർഫോഴ്സിലും വിവരം അറിയിച്ചു. തുടർന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി മുൻവശത്തെ വാതിൽ തുറന്ന് അകത്തു കയറി നടത്തിയ പരിശോധനയിലാണ് വീടിനുള്ളിൽ അകത്തുനിന്ന് പൂട്ടിയ നിലയിലുള്ള ടോയ്‌ലറ്റിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. ഏകദേശം രണ്ടാഴ്ചയോളം പഴക്കമുള്ളതാണ് മൃതദേഹമെന്ന് അധികൃതർ വ്യക്തമാക്കി. തിരുവല്ല പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഹൃദ്രോഗം അടക്കമുള്ള അസുഖങ്ങൾക്ക് വർഷങ്ങളായി ചികിത്സ നടത്തിയിരുന്ന വ്യക്തിയാണ് വത്സലയെന്നും, മരണത്തിൽ അസ്വാഭാവികതയൊന്നുമില്ലെന്നും പോലീസ് പറഞ്ഞു.

Tags