മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസിനടിയിലേക്ക് വീണ് 52കാരന് ദാരുണാന്ത്യം
Updated: Sep 23, 2026, 14:53 IST
സ്വകാര്യ ബസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ പിടിവിട്ട്, അതേദിശയില്‍ വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിനടയിലേക്ക് വീണാണ് അപകടമുണ്ടായത്
മലപ്പുറം: മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പില്‍ കെഎസ്ആര്‍ടിസി ബസിനടിയിലേക്ക് വീണ് 52കാരന് ദാരുണാന്ത്യം. നെടിയിരുപ്പ് സ്വദേശി കാവുങ്ങല്‍ കുന്നുംപുറത്ത് അബൂബക്കറാണ് മരിച്ചത്.
സ്വകാര്യ ബസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ പിടിവിട്ട്, അതേദിശയില്‍ വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിനടയിലേക്ക് വീണാണ് അപകടമുണ്ടായത്. കെഎസ്ആര്‍ടിസി ബസ് ഇടതുവശത്ത് കൂടി മറികടക്കുന്നതിനിടെയാണ് സംഭവം.
ഇന്ന് രാവിലെ 7 മണിയോടെ രാമനാട്ടുകരയിലെ ജോലി സ്ഥാലത്തേക്ക് പോകാനായാണ് അബൂബക്കര്‍ ബസില്‍ കയറിയത്. ഇതിനിടെയാണ് അബൂബക്കര്‍ കെഎസ്ആര്‍ടിസി ബസിനടിയിലേക്ക് വീണ് അപകടം സംഭവിച്ചത്.
.jpg)

