പത്തുവയസ്സുകാരിയോട് ലൈംഗീക അതിക്രമം നടത്തിയ 50 കാരന്‍ പിടിയില്‍
Jun 23, 2026, 06:39 IST
ഗുഡ്, ബാഡ് ടച്ചുകളെക്കുറിച്ച് അമ്മ കുട്ടിയോട് പറഞ്ഞുകൊടുക്കുന്നതിനിടെ ആണ് പ്രതി ബാഡ് ടച്ച് ചെയ്തിട്ടുണ്ടെന്ന് കുട്ടി വെളിപ്പെടുത്തിയത്.
10 വയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ 50കാരന്‍ അറസ്റ്റില്‍. ആറാട്ടുപുഴ സ്വദേശി ബിനു ജേക്കബ് ആണ് പിടിയിലായത്. പെണ്‍കുട്ടിയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയ ശേഷമാണ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്.
ഒരുവര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗുഡ്, ബാഡ് ടച്ചുകളെക്കുറിച്ച് അമ്മ കുട്ടിയോട് പറഞ്ഞുകൊടുക്കുന്നതിനിടെ ആണ് പ്രതി ബാഡ് ടച്ച് ചെയ്തിട്ടുണ്ടെന്ന് കുട്ടി വെളിപ്പെടുത്തിയത്. ഗൗരവമായ അതിക്രമം ഉണ്ടായെന്ന് മനസ്സിലാക്കിയതോടെ രക്ഷിതാക്കള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
.jpg)

