500 മെഗാവാട്ട് അധിക വൈദ്യുതി അനുവദിക്കണം; കേന്ദ്രസഹായം തേടി കേരളം
2027 മെയ് 31 വരെ കേരളത്തിലെ പ്രതിസന്ധി പിടിച്ചുനിര്‍ത്താന്‍ 500 മെഗാവാട്ട് വൈദ്യുതിയെങ്കിലും അധികമായി വേണമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ന്യൂഡൽഹി: സംസ്ഥാനത്തെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത കണക്കിലെടുത്ത് 500 മെഗാവാട്ട് അധിക വൈദ്യുതി അനുവദിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് കേരളം. നിലവിൽ ലഭിക്കുന്ന 150 മെഗാവാട്ട് വൈദ്യുതി വിഹിതം 2027 മെയ് വരെ നീട്ടണമെന്നും കേരളം ആവശ്യപ്പെട്ടു.
വൈദ്യുതി മന്ത്രിമാരുടെ യോഗത്തിലാണ് സണ്ണി ജോസഫ് ഈ ആവശ്യമുന്നയിച്ചത്. ഊര്‍ജ മന്ത്രാലയത്തിന് മുമ്പാകെ അദ്ദേഹം നിവേദനവും സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് വിവരം. 2027 മെയ് 31 വരെ കേരളത്തിലെ പ്രതിസന്ധി പിടിച്ചുനിര്‍ത്താന്‍ 500 മെഗാവാട്ട് വൈദ്യുതിയെങ്കിലും അധികമായി വേണമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.ബാറ്ററി എനര്‍ജി സ്റ്റോറേജ് പദ്ധതികള്‍ക്ക് 360 കോടി രൂപയുടെ സഹായവും കേരളം കേന്ദ്രത്തോട് തേടിയിട്ടുണ്ട്
സംസ്ഥാനത്തെ 33,115 അങ്കണവാടികളെ ഊർജക്ഷമമാക്കുന്നതിനുള്ള 'അങ്കൺ ജ്യോതി' പദ്ധതിക്ക് 1,024 കോടി രൂപയുടെ സഹായം അനുവദിക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു.
ഇതിനുപുറമെ, കെഎസ്ഇബിയെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യണമെന്ന കേന്ദ്രസർക്കാരിന്റെ നിബന്ധന പിൻവലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾക്ക് കേന്ദ്രത്തിന്റെ പിന്തുണ ഉറപ്പാക്കണമെന്ന നിലപാടും കേരളം യോഗത്തിൽ വ്യക്തമാക്കി.
.jpg)

