നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ വാന്‍ തോട്ടിലേക്ക് മറിഞ്ഞ് 5 കുട്ടികള്‍ക്ക് പരിക്ക്, ഡ്രൈവര്‍ക്ക് നിയന്ത്രണം വിട്ടതാണെന്ന് പ്രാഥമിക നിഗമനം

5 children injured after school van falls into ravine in Neyyattinkara, initial conclusion is that the driver lost control

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ വാന്‍ മറിഞ്ഞു. അഞ്ചു കുട്ടികള്‍ക്ക് പരിക്കേറ്റു. നെയ്യാറ്റിന്‍കര പ്ലാമൂട്ടുകടയിലാണ് അപകടം. ന്യൂ ജ്യോതി പബ്ലിക് സ്‌കൂളിലെ വാനാണ് മറിഞ്ഞത്.സ്‌കൂള്‍ വിട്ട് തിരികെ കുട്ടികളുമായി പോകുമ്പാഴാണ് അപകടമുണ്ടായത്. റോഡില്‍ നിന്നും വെള്ളമില്ലാത്ത തോട്ടിലേക്ക് വാന്‍ തലകീഴായി മറിയുകയായിരുന്നു. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.

കുട്ടികളുടെ കാലുകളിലും കൈകളിലും ചെറിയ പരിക്കുണ്ട്. പരിക്കേറ്റ കുട്ടികളെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ക്ക് നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Tags