ബെംഗളൂരുവില്‍ മലയാളിയുടെ ക്രൂരമര്‍ദനത്തിന് ഇരയായ 47കാരി മരിച്ചു

d

തെരുവുനായകള്‍ക്കായി ഷെല്‍ട്ടർ ഹോം നടത്തിയിരുന്ന മലയാളി ദീപക് കൃഷ്ണയാണ് യുവതിയെ ആക്രമിച്ചത്. യുവതി ലൈംഗിക അതിക്രമത്തിനും ഇരയായിട്ടുണ്ടെന്നാണ് പൊലീസ് എഫ്‌ഐആറില്‍ പറയുന്നത്.

ബംഗളൂരു: ബെംഗളൂരുവില്‍ മലയാളിയില്‍ നിന്ന് മർദനമേറ്റ യുവതി മരിച്ചു. വാടാനപ്പള്ളി സ്വദേശിയായ 47കാരിയാണ് മരിച്ചത്.തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു.

തെരുവുനായകള്‍ക്കായി ഷെല്‍ട്ടർ ഹോം നടത്തിയിരുന്ന മലയാളി ദീപക് കൃഷ്ണയാണ് യുവതിയെ ആക്രമിച്ചത്. യുവതി ലൈംഗിക അതിക്രമത്തിനും ഇരയായിട്ടുണ്ടെന്നാണ് പൊലീസ് എഫ്‌ഐആറില്‍ പറയുന്നത്.

നായ്ക്കളെ പരിചരിക്കാൻ ബംഗളൂരുവിലേക്ക് ജോലിക്ക് പോയ 47കാരിക്ക് നേരെ കഴിഞ്ഞ മാസം മൂന്നാം തീയതിയാണ് ആക്രമണം ഉണ്ടായത്.ബംഗളൂരു സ്വദേശിയും മലയാളിയുമായ ദീപക് കൃഷ്ണനാണ് ആക്രമിച്ചത്. ഒളിവിലായ ദീപക്കിനായി പോലീസ് തിരച്ചില്‍ തുടരുകയാണ്.

Tags