കായംകുളത്ത് 43കാരി പാമ്പ് കടിയേറ്റ് മരിച്ച സംഭവം; താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം

selina

കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആന്റി വെനം നല്‍കുന്നതില്‍ ഉള്‍പ്പടെ വീഴ്ച സംഭവിച്ചതായി ബന്ധുക്കള്‍ അന്നേ ആരോപണം ഉയര്‍ത്തിയിരുന്നു

കായംകുളത്ത് 42 കാരി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ കായംകുളം താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. സെലീനയ്ക്ക് ആവശ്യമായ ചികിത്സ നല്‍കിയില്ലെന്ന് പിതാവ് സമീര്‍ ആരോപിച്ചു. കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കും. 

കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് സെലീനയ്ക്ക് പാമ്പ് കടിയേറ്റത്. പിന്നാലെ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആന്റി വെനം നല്‍കുന്നതില്‍ ഉള്‍പ്പടെ വീഴ്ച സംഭവിച്ചതായി ബന്ധുക്കള്‍ അന്നേ ആരോപണം ഉയര്‍ത്തിയിരുന്നു. പാമ്പ് കടിയേറ്റതിന്റെ ലക്ഷണങ്ങള്‍ ഇല്ലായിരുന്നു എന്നും ചികിത്സ നല്‍കിയതില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നുമായിരുന്നു ആശുപത്രിയുടെ വിശദീകരണം. എന്നാല്‍, ആശുപത്രി അധികൃതകരുടെ വാദം തള്ളുകയാണ് കുടുംബം. ഒരു തരത്തിലുള്ള പരിഗണയോ ചികിത്സയോ നല്‍കിയില്ലെന്ന് സെലീനയുടെ പിതാവ് സമീര്‍ ആരോപിച്ചു.


 

Tags