മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി 42 ദിവസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
Nov 2, 2026, 17:46 IST
കാസർകോട്: മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി 42 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിന് ദാരുണാന്ത്യം. ബേക്കൽ കുന്നിൽ ഖിളിരിയ നഗറിലെ കെ.എ. മുർതാസയുടെ മകളാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ കുഞ്ഞിന് അനക്കമില്ലാത്ത അവസ്ഥയിലായതിനെത്തുടർന്ന് പരിഭ്രാന്തരായ രക്ഷിതാക്കൾ ഉടൻ തന്നെ കോട്ടിക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ പരിശോധനയിൽ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ കുഞ്ഞ് മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
കുഞ്ഞിന് നൽകിയ മുലപ്പാലും വായുവും തൊണ്ടയിൽ കുരുങ്ങി ശ്വാസംമുട്ടിയതാണ് മരണത്തിന് കാരണമായതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കി. സംഭവത്തിൽ ബേക്കൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചു.
.jpg)

