മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ 4 പേരെ ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല; ജില്ലാ കളക്ടർ

Thrissur Mundathikode blast; State government announces Rs 14 lakh as financial assistance to the families of the deceased

സ്ഫോടന ദുരന്തത്തില്‍ 13 മരണമാണ് സ്ഥിരീകരിച്ചത്. 8 പേരെ തിരിച്ചറിഞ്ഞു. അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന 5 പേരുള്‍പ്പെടെ 13 പേർ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ 4 പേരെ ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടർ. കാഞ്ഞിരക്കോട് സ്വദേശി സുരേഷ് സി എ (50), കോട്ടപ്പുറം സ്വദേശി അഭിജിത് എന്ന അഭി (28), മണക്കൂടി സ്വദേശി വിഷ്ണു (38), കോട്ടപ്പുറം സ്വദേശി ഗിരീഷ് (42) എന്നിവരെയാണ് കാണാതായത്. ഇവരുടെയെല്ലാം ബന്ധുക്കളുടെ ഡി എൻ എ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്.

സ്ഫോടന ദുരന്തത്തില്‍ 13 മരണമാണ് സ്ഥിരീകരിച്ചത്. 8 പേരെ തിരിച്ചറിഞ്ഞു. അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന 5 പേരുള്‍പ്പെടെ 13 പേർ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മരണ സംഖ്യ ഇനിയും ഉയർന്നേക്കും. ഇതുവരെ മോർച്ചറിയില്‍ എത്തിയത് 9 മൃതദേഹമാണ്. ഏഴുപേരെ തിരിച്ചറിഞ്ഞു.തിരിച്ചറിയാൻ സാധിക്കാത്ത ഒരു മൃതദേഹവും, 29 ശരീര ഭാഗങ്ങളും ലഭിച്ചിട്ടുണ്ട്. ബന്ധുക്കള്‍ തിരഞ്ഞു എത്തിയിട്ടുണ്ട്. നിലവില്‍ 9 മൃതദേഹങ്ങളില്‍ 8 പേരുടെയും മൃതദേഹങ്ങള്‍ വിട്ടു കൊടുത്തു. ഒരാളുടെ ഡി എൻ എ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. 

Tags