നെയ്യാറ്റിൻകരയില്‍ മീനില്‍ നിന്നും വിഷബാധയേറ്റ് കുട്ടികള്‍ അടക്കം 35 പേർ ചികിത്സയില്‍

നെയ്യാറ്റിൻകരയില്‍ മീനില്‍ നിന്നും വിഷബാധയേറ്റ് കുട്ടികള്‍ അടക്കം 35 പേർ ചികിത്സയില്‍
ambulance1
ambulance1

ചെമ്ബല്ലി മീനില്‍ നിന്നാണ് ഇവർക്ക് വിഷബാധയേറ്റത്. പുല്ലുവിള, കാഞ്ഞിരംകുളം, പഴയകട, പുത്തൻകട എന്നി ചന്തകളില്‍ നിന്നുമാണ് ഇവർ മീൻ വാങ്ങിയത്.

നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയില്‍ മീനില്‍ നിന്നും വിഷബാധയേറ്റ് കുട്ടികള്‍ അടക്കം 35 പേർ ചികിത്സയില്‍.അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലുള്ളവരില്‍ കുട്ടികളുമുണ്ട്.

ചെമ്ബല്ലി മീനില്‍ നിന്നാണ് ഇവർക്ക് വിഷബാധയേറ്റത്. പുല്ലുവിള, കാഞ്ഞിരംകുളം, പഴയകട, പുത്തൻകട എന്നി ചന്തകളില്‍ നിന്നുമാണ് ഇവർ മീൻ വാങ്ങിയത്. പഴകിയ മീനാണോ എന്ന് സംശയമുണ്ട്. ചൊവ്വാഴ്ച വൈകുന്നേരമാണ് വയറുവേദന, വയറിളക്കം, ഛർദി, തലവേദന എന്നി ലക്ഷണങ്ങളോടെ ഇവർ ചികിത്സ തേടിയത്.

tRootC1469263">

മേഖലയില്‍ നിന്ന് മീനിന്റെ സാമ്ബിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഉറവിടം അടക്കമുള്ള കാര്യങ്ങളില്‍ സ്ഥിരീകരണം ലഭിക്കേണ്ടതുണ്ടെന്ന് ആരോഗ്യവിഭാഗം വ്യക്തമാക്കി. ചികിത്സയിലുള്ളവരുടെ ആരോഗ്യനില നിലവില്‍ തൃപ്‌തികരാണ്.

Tags