ഞണ്ടുകറി കഴിച്ചതിന് പിന്നാലെ അസ്വസ്ഥത, 33 വയസുകാരന് ദാരുണാന്ത്യം
Updated: Mar 5, 2026, 10:59 IST
ഞണ്ടുകറി കഴിച്ചതിനെ തുടർന്ന് ഗുരുതര അസ്വസ്ഥത അനുഭവപ്പെട്ടു ചികിത്സയിലിരിക്കെയാണ് മരണം.ജൂഡിന് ഞണ്ട് അലർജിയുള്ള ആളാണ്.
എറണാകുളം: ഞണ്ടുകറി കഴിച്ചതിനെ തുടർന്ന് 33-കാരനായ യുവാവിന് ദാരുണാന്ത്യം. ചേപ്പനം കുരീക്കല്‍ വീട്ടില്‍ എല്‍ജിൻ ജൂഡാണ് മരിച്ചത്. ഞണ്ടുകറി കഴിച്ചതിനെ തുടർന്ന് ഗുരുതര അസ്വസ്ഥത അനുഭവപ്പെട്ടു ചികിത്സയിലിരിക്കെയാണ് മരണം.ജൂഡിന് ഞണ്ട് അലർജിയുള്ള ആളാണ്.
ശനിയാഴ്ച രാത്രി വീട്ടിലുണ്ടാക്കിയ ഞണ്ടുകറി കഴിച്ചിരുന്നു. കിടക്കാൻ നേരം അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. എന്നാല്‍ ചികിത്സഫലം കാണാതെ ബുധനാഴ്ച ഉച്ചയോടെ മരണം സംഭവിച്ചു.. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 4.30-ന് ചാത്തമ്മ നിത്യസഹായമാതാ പള്ളി സെമിത്തേരിയില്‍. പിതാവ്: പരേതനായ ജൂഡ്. മാതാവ്: അന്ന ജൂഡ്. ഭാര്യ: നിമ്മി. മകള്‍: സെറാ.
tRootC1469263">.jpg)


