ജര്‍മനിയില്‍ അപ്പാര്‍ട്ട്മെന്റിന് ഉണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളികൾ മരിച്ചു;5 പേർക്ക് പരിക്ക്

g

ഇടുക്കി സ്വദേശിനി നോവ സാബു,കാലടി സ്വദേശി സ്വിൻ, കൊല്ലം സ്വദേശിനി അഞ്ജലി എന്നിവരാണ് മരിച്ചത്.

കൊച്ചി: ജര്‍മനിയില്‍ അപ്പാര്‍ട്ട്മെന്റിന് ഉണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളികൾ മരിച്ചു ഇടുക്കി സ്വദേശിനി നോവ സാബു,കാലടി സ്വദേശി സ്വിൻ, കൊല്ലം സ്വദേശിനി അഞ്ജലി എന്നിവരാണ് മരിച്ചത്.

സംഭവത്തില്‍ തീപിടിത്തം ഉണ്ടായ കെട്ടിടത്തില്‍ താമസിക്കുന്ന ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. റൊമാനിയൻ സ്വദേശിയായ ഇയാളാണ് അപ്പാര്‍ട്ട്മെന്റിന് തീ വെച്ചതാണെന്നാണ് പ്രഥമിക നിഗമനം.

കെട്ടിടത്തിലെ താമസക്കാര്‍ തമ്മിലുണ്ടായ തര്‍ക്കങ്ങളാണ് പ്രതി അപ്പാര്‍ട്ട്മെന്റിന് തീ വെക്കാൻ കാരണം എന്നാണ് സൂചന. തീപിടിത്തമുണ്ടായ കെട്ടിടത്തില്‍ തലേദിവസം സ്ഥലത്ത് ഉണ്ടായ തര്‍ക്കത്തെത്തുടർന്ന് പൊലീസ് സ്ഥലത്ത് എത്തിയിരുന്നു. എന്നാൽ അന്ന് ഔദ്യോഗിക പരാതി നൽകാൻ താമസക്കാർ തയ്യാറായിരുന്നില്ല. തുടർന്നാണ് കെട്ടിടത്തിൽ തീപിടുത്തം ഉണ്ടായെന്ന വിവരം ഉദ്യോഗസ്ഥർക്ക് ലഭിച്ചത്.

Tags