ആറ്റുകാലില്‍ 27 കാരിയായ ആരതി ആത്മഹത്യ ചെയ്ത സംഭവം ; ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ ; ഭര്‍ത്താവിനെതിരെ കേസെടുത്തു

dead

ഗാര്‍ഹിക പീഡന വകുപ്പ് ചുമത്താനുള്ള തെളിവുകള്‍ ലഭിച്ചതായി പൊലീസ് അറിയിച്ചു. 

തിരുവനന്തപുരം ആറ്റുകാലില്‍ 27 കാരിയായ ആരതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അതുലിനെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ച് പൊലീസ്. രാവിലെ കസ്റ്റഡിയിലെടുത്ത അതുലിനെ വിശദമായി ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്താന്‍ തീരുമാനിച്ചത്. ഗാര്‍ഹിക പീഡന വകുപ്പ് ചുമത്താനുള്ള തെളിവുകള്‍ ലഭിച്ചതായി പൊലീസ് അറിയിച്ചു. 

അതുലിനെതിരെ ആത്മഹത്യാപ്രേരണ, ഗാര്‍ഹിക പീഡന നിരോധന നിയമം എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. ആരതിയുടെ ശരീരത്തില്‍ മര്‍ദ്ദനത്തിന്റെ നിരവധി പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. വര്‍ക്കല സ്വദേശി ആരതി ആറ്റുകാലിലെ വാടകവീട്ടിലാണ് തൂങ്ങിമരിച്ചത്. ഭര്‍ത്താവ് അതുല്‍ മര്‍ദ്ദിച്ചത് അമ്മയെ വിളിച്ച് പറഞ്ഞതിന് ശേഷമായിരുന്നു ആരതി ജീവനൊടുക്കിയത്. അതുലിന്റെ പീഡനം കാരണമാണ് ആരതി ആത്മഹത്യ ചെയ്തതെന്ന് യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു. അതുല്‍ മര്‍ദ്ദിച്ചതിന്റെ ചിത്രങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. ഒന്നരവര്‍ഷം മുമ്പാണ് വര്‍ക്കല സ്വദേശി ആരതിയും കല്ലറ സ്വദേശി അതുലും വിവാഹം കഴിച്ചത്. ആറ് മാസം മുമ്പാണ് ഇവര്‍ ആറ്റുകാലിലെ വാടക വീട്ടിലേക്ക് മാറിയത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളില്‍ പലകാരങ്ങള്‍ പറഞ്ഞ് അതുല്‍ ആരതിയെ ഉപദ്രവിച്ചിരുന്നെന്ന് കുടുംബം പറയുന്നു.

Tags