കേരള ഹൈക്കോടതിയില്‍ സിവില്‍ ജഡ്ജ് - ഒഴിവുകള്‍ ; മേയ് 4 നകം ഓണ്‍ലൈനില്‍ അപേക്ഷിക്കാം
അംഗീകൃത നിയബബിരുദധാരികള്‍ക്കാണ് അവസരം. അഭിഭാഷകരായി മൂന്ന് വര്‍ഷമെങ്കിലും പ്രാക്ടീസ് ചെയ്തിരിക്കണം.
കേരള ഹൈക്കോടതിയില്‍ സിവില്‍ ജഡ്ജ് (ജൂനിയര്‍ ഡിവിഷന്‍) തസ്തികയില്‍ നിയമനം നടത്തുന്നു. ശമ്പള നിരക്ക് 77,840-1,36,520 രൂപ. 2026 ലെ കേരള ജുഡീഷ്യല്‍ സര്‍വീസ് പരീക്ഷ വഴി നേരിട്ടും തസ്തികമാറ്റം,വഴിയും എന്‍സിഎ (എസ്‌സി/എസ്‌സി), ഭിന്നശേഷി വിഭാഗത്തിലുമാണ് റിക്രൂട്ട്‌മെന്റ്.
അംഗീകൃത നിയബബിരുദധാരികള്‍ക്കാണ് അവസരം. അഭിഭാഷകരായി മൂന്ന് വര്‍ഷമെങ്കിലും പ്രാക്ടീസ് ചെയ്തിരിക്കണം. സ്വഭാവശുദ്ധിയും ആരോഗ്യമുള്ളവരുമാകണം. പ്രായം 35 വയസിന് താഴെയാവണം. ആകെ 27 ഒഴിവുകളാണുള്ളത്. നേരിട്ടും തസ്തികമാറ്റം വഴിയും 9, ഭിന്നശേഷി വിഭാഗത്തിന് 15, എന്‍സിഎ (എസ്‌സി/എസ്ടി) 3. വിവരങ്ങള്‍ www.highcourt.kerala.gov.in ല്‍ ലഭിക്കും.
തസ്തികമാറ്റം വഴിയുള്ള നിയമനത്തിന് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ (ഗ്രേഡ് 1 ആന്റ് 2), ഹൈക്കോടതി അസി. രജിസ്ട്രാര്‍/മറ്റ് ഓഫീസര്‍മാര്‍, അഡ്വക്കേറ്റ് ജനറല്‍ ഓഫീസിലെ അണ്ടര്‍ സെക്രട്ടറിമാര്‍/സെക്ഷന്‍ ഓഫീസര്‍മാര്‍, ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ് നിയമവകുപ്പിലെ സെക്ഷന്‍ ഓഫീസര്‍മാര്‍/ലൈബ്രേറിയന്‍, ജില്ല കോടതികളിലെയും മറ്റും ശിരസ്തദാര്‍, ഗവണ്‍മെന്റ് ലോ കോളേജിലെ ഫുള്‍ടൈം അസിസ്റ്റന്റ് പ്രൊഫസര്‍ മുതലായ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് അപേക്ഷിക്കാം. വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും അപേക്ഷാ സമര്‍പ്പണത്തിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും സെലക്ഷന്‍ നടപടിക്രമങ്ങളുമെല്ലാം വെബ്‌സൈറ്റില്‍ വിജ്ഞാപനത്തിലുണ്ട്.
അപേക്ഷാ ഫീസ് 1250 രൂപ. പട്ടികജാതി/വര്‍ഗ്ഗ വിഭാഗക്കാര്‍ക്കും തൊഴില്‍രഹിത ഭിന്നശേഷിക്കാര്‍ക്കും ഫീസില്ല. അപേക്ഷ https://hckreru ment.keralacourts.in വഴി മേയ് 4 നകം സമര്‍പ്പിക്കണം. മേയ് 7-15 വരെ ഫീസ് അടയ്‌ക്കാം.
.jpg)

