പൊലീസ് സ്റ്റേഷനിലേക്ക് ബിയര്‍ കുപ്പി വലിച്ചെറിഞ്ഞ 23കാരന്‍ പിടിയില്‍

Be careful during the Onam rush..! nucklays-breaking gang active; Wayanad Police warns

പൊലീസുകാര്‍ തല്ലിയ വൈരാഗ്യത്തിലാണ് സ്റ്റേഷനിലേക്ക് ബിയര്‍ കുപ്പി എറിഞ്ഞതെന്ന് പ്രതി മൊഴി നല്‍കി.

പാലക്കാട് കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിലേക്ക് ബിയര്‍ കുപ്പിയെറിഞ്ഞ 23 കാരന്‍ പിടിയില്‍. 'തത്ത ബൈജു' എന്നറിയപ്പെടുന്ന ഊട്ടറ സ്വദേശി ബൈജുവാണ് പിടിയിലായത്.

മുമ്പ് ഊട്ടറ വേലയ്ക്കിടെ പൊലീസുകാര്‍ തല്ലിയ വൈരാഗ്യത്തിലാണ് സ്റ്റേഷനിലേക്ക് ബിയര്‍ കുപ്പി എറിഞ്ഞതെന്ന് പ്രതി മൊഴി നല്‍കി. ബാറിലിരുന്ന് മദ്യപിച്ച ശേഷം സ്റ്റേഷന് പുറത്തുനിന്ന് അകത്തേക്ക് കുപ്പി എറിയുകയായിരുന്നു. ഇയാളെ രക്ഷപെടാന്‍ സഹായിച്ച രണ്ട് സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Tags