'2000ത്തിന്റെ നോട്ടോ ? മോദിജിയുടെ മാസ്റ്റര്‍ പീസല്ലേ അത് ?'; ഷാഫി പറമ്പില്‍

google news
shafi parambil

രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്നു എന്ന തീരുമാനത്തിന് പിന്നാലെ നിരവധിയാളുകള്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തി. വിഷയവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പില്‍, വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ളവര്‍ രംഗത്തെത്തി

'ഏത് ? മറ്റേ ചിപ്പും ജിപിഎസ്സുമൊക്കെയുള്ള, ഭൂമിയുടെ അടിയില്‍ കുഴിച്ചിട്ടാല്‍ പോലും കണ്ടെത്താന്‍ പറ്റുന്ന ആ 2000 ത്തിന്റെ നോട്ടോ ? അത് പിന്‍വലിക്കോ ? അത് മോദിജിയുടെ മാസ്റ്റര്‍ പീസല്ലേ ?' എന്നാണ് ഷാഫി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

2000 രൂപ പിന്‍വലിക്കുന്നൂന്ന്. ഒറ്റക്കാര്യം ചോദിച്ചോട്ടെ…ആ ചിപ്പ് തിരിച്ച് തരാന്‍ പറ്റോല്ലെ ലേ… എന്നാണ് പികെ ഫിറോസിന്റെ പോസ്റ്റ്. 2000 രൂപയുമായി ബന്ധപ്പെട്ട തീരുമാനം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടേതാണ് . നിലവില്‍ ഉപയോഗത്തിലുള്ള നോട്ടുകള്‍ക്ക് മൂല്യം ഉണ്ടായിരിക്കുമെന്ന് ആര്‍ബിഐ അറിയിച്ചു. ഇപ്പോള്‍ ഉപയോഗിക്കുന്ന 2000 രൂപയുടെ നോട്ടുകള്‍ സെപ്റ്റംബര്‍ 30നകം മാറ്റിയെടുക്കുകയും വേണം.

Tags