രണ്ടു കിലോ ഭാരമുള്ള പ്ലാസ്റ്റിക്ക് വല, കോഴിക്കോട് കരയ്ക്കടിഞ്ഞത് 200 കിലോ ഭാരമുള്ള ഡോള്‍ഫിന്‍
Jul 5, 2026, 14:05 IST
കോഴിക്കോട് സൗത്ത് ബീച്ചില്‍ കോതിറോഡ് കണ്ണംപറമ്പ് പള്ളിക്ക് സമീപമാണ് ഡോള്‍ഫിന്റെ ജഡം തീരത്തടിഞ്ഞത്.
നാലടിയോളം നീളവും 200 കിലോയോളം ഭാരവുമുള്ള ഭീമന്‍ ഡോള്‍ഫിന്‍ കരയ്ക്കടിഞ്ഞു. കോഴിക്കോട് സൗത്ത് ബീച്ചില്‍ കോതിറോഡ് കണ്ണംപറമ്പ് പള്ളിക്ക് സമീപമാണ് ഡോള്‍ഫിന്റെ ജഡം തീരത്തടിഞ്ഞത്. തുടര്‍ന്ന് ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. കെ.എം സജിത് ലാലിന്റെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി.
രണ്ട് കിലോയോളം തൂക്കം വരുന്ന പ്ലാസ്റ്റിക് വലയുടെ ഭാഗങ്ങളാണ് ഡോള്‍ഫിന്റെ ജഡത്തില്‍ നിന്ന് കണ്ടെത്തിയത്. ശ്വാസകോശത്തില്‍ വലയുടെ ഭാഗങ്ങള്‍ കുടുങ്ങിയത് മരണ കാരണമായതെന്നാണ് ലഭിക്കുന്ന വിവരം.
.jpg)

