കിഴക്കമ്പലത്ത് 18-കാരനെ കാണാതായെന്ന് പരാതി; സംഭവം മൊബൈലില്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടതിന് പിന്നാലെ

missing

കിഴക്കമ്പലം ചെമ്മലപ്പടി സ്വദേശിയായ അഭിഷേകിനെയാണ് കാണാതായത്.

മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെടുത്തിയതിന് വീട്ടുകാര്‍ ശകാരിച്ചതിനെ തുടര്‍ന്ന് 18-കാരനെ കാണാതായി. കിഴക്കമ്പലം ചെമ്മലപ്പടി സ്വദേശിയായ അഭിഷേകിനെയാണ് കാണാതായത്.
ഇന്നലെ ഉച്ചയോടെയാണ് യുവാവ് വീട് വിട്ടിറങ്ങിയത്. ഓണ്‍ലൈന്‍ ഗെയിമുകളിലൂടെ പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് വീട്ടുകാര്‍ യുവാവിനെ ഉപദേശിക്കുകയും ശകാരിക്കുകയും ചെയ്തിരുന്നു. ഇതില്‍ മനംനൊന്താണ് അഭിഷേക് ഇറങ്ങിപ്പോയതെന്നാണ് സൂചന.

കാണാതാകുമ്പോള്‍ കറുത്ത ടീ ഷര്‍ട്ടും കറുത്ത ജീന്‍സുമായിരുന്നു യുവാവിന്റെ വേഷം. സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാവിനെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കണം.


 

Tags