കാസർഗോഡ് ഭിന്നശേഷിക്കാരിയായ 17കാരിക്ക് നേരെ കൂട്ടപീഡന പരാതി; അഞ്ച് പേർക്കെതിരെ കേസ്

16-year-old raped, forced to take birth control pills; Doctor and e-Mitra owner absconding in Rajasthan

ജില്ലാ ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയിൽ പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി സ്ഥിരീകരിച്ചതായും പൊലീസ്

കാസർഗോഡ് : പള്ളിക്കരയിൽ ഭിന്നശേഷിക്കാരിയായ 17 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ അഞ്ച് പേർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. ഓട്ടോ ഡ്രൈവറും സുഹൃത്തുക്കളുമടങ്ങുന്ന സംഘമാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് പരാതി.

ശിശുക്ഷേമ സമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പരാതി പ്രകാരം, ആദ്യം ഓട്ടോ ഡ്രൈവറാണ് പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. തുടർന്ന് ഇയാളുടെ സുഹൃത്തുക്കളായ നാല് പേരും ചേർന്ന് വീണ്ടും അതിക്രമം നടത്തിയെന്നാണ് ആരോപണം.

ജില്ലാ ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയിൽ പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി സ്ഥിരീകരിച്ചതായും പൊലീസ് അന്വേഷണം ഊർജിതമാക്കിയതായും അധികൃതർ അറിയിച്ചു.
 

Tags