കൊല്ലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു,17 കാരനെതിരെ പോക്സോ കേസ്

Be careful during the Onam rush..! nucklays-breaking gang active; Wayanad Police warns

വയറുവേദന അനുഭവിച്ചതോടെ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഡോക്ടർമാരാണ് വിവരം പൊലീസിനെ അറിയിച്ചത്

കൊല്ലം: കുളത്തൂപ്പുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു. 17 കാരനെതിരെ പോക്സോ കേസ്. വയറുവേദന അനുഭവിച്ചതോടെ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.കുട്ടിയെ പല സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്.

വയറുവേദന അനുഭവിച്ചതോടെ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഡോക്ടർമാരാണ് വിവരം പൊലീസിനെ അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് വയറുവേദനയെ തുടർന്ന് 17കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .

പ്രസവ ശേഷം ഡോക്ടർമാർക്ക് സംശയം തോന്നിയതിനെ തുടർന്ന് കുട്ടിയുടെ പ്രായം പരിശോധിച്ചു. ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് അറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ എത്തി കുട്ടിയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.

ചൈൽഡ് ലൈൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുളത്തൂപ്പുഴ പൊലീസ് വീണ്ടും പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ മുന്‍പില്‍ ഹാജരാകാൻ ആൺകുട്ടിക്ക് നോട്ടിസ് നൽകിയിരിക്കുകയാണ് കുളത്തൂപ്പുഴ പൊലീസ്.

Tags