ഇടുക്കിയിൽ കെഎസ്ആർടിസി ബസിന് നേരെ പെരുന്തേനീച്ച ആക്രമണം: 17 യാത്രക്കാർക്ക് പരിക്ക്

d

ഗവി പിന്നിട്ട് വണ്ടിപ്പെരിയാർ വള്ളക്കടവിനു സമീപമുള്ള വനമേഖലയായ കോഴിക്കാനത്ത് വെച്ചായിരുന്നു അപ്രതീക്ഷിതമായി തേനീച്ചക്കൂട്ടം ബസിനുള്ളിലേക്ക് ഇരച്ചുകയറിയത്.

ഇടുക്കി: കെഎസ്ആർടിസി ബസിലെ യാത്രക്കാർക്ക് നേരെ പെരുന്തേനീച്ചകളുടെ കൂട്ട ആക്രമണം. പത്തനംതിട്ടയിൽ നിന്ന് വിനോദസഞ്ചാര കേന്ദ്രമായ ഗവി വഴി വണ്ടിപ്പെരിയാറിലേക്ക് സർവീസ് നടത്തുകയായിരുന്ന ബസിലെ 17 യാത്രക്കാർക്കാണ് തേനീച്ചയുടെ കുത്തേറ്റത്.സംഭവം നടക്കുമ്പോൾ ബസ് ജീവനക്കാരെ കൂടാതെ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 58 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.

ഗവി പിന്നിട്ട് വണ്ടിപ്പെരിയാർ വള്ളക്കടവിനു സമീപമുള്ള വനമേഖലയായ കോഴിക്കാനത്ത് വെച്ചായിരുന്നു അപ്രതീക്ഷിതമായി തേനീച്ചക്കൂട്ടം ബസിനുള്ളിലേക്ക് ഇരച്ചുകയറിയത്.കാട്ടുപാതയിലൂടെ ബസ് കടന്നുപോകുന്നതിനിടെ സമീപത്തെ മരത്തിൽ നിന്നോ പാറയിടുക്കിൽ നിന്നോ ഇളകിപ്പറന്ന പെരുന്തേനീച്ചക്കൂട്ടം ബസിന്റെ ജനലിലൂടെ അകത്തേക്ക് പ്രവേശിക്കുകയായിരുന്നു. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ബസ് കൂടുതൽ മുന്നോട്ട് ഓടിച്ചുമാറ്റിയാണ് വലിയ വിപത്ത് ഒഴിവാക്കിയത്.

Tags