ലൈസൻസില്ലാതെ ബൈക്കും കാറും ഓടിച്ച്‌ 16-കാരൻ; മാതാവിനെതിരെ കേസ്

Be careful during the Onam rush..! nucklays-breaking gang active; Wayanad Police warns

16കാരൻ ഓടിച്ച കാറും ബൈക്കും അടൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. എഴംകുളം സ്വദേശിയായ 16 വയസ്സുകാരന്റെ മാതാവിനെതിരെയും കൊല്ലം പാതിരിക്കൽ രവീന്ദ്രൻ എന്നയാൾക്കെതിരെയുമാണ് കേസ്

പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ ലൈസൻസില്ലാതെ കാറും ബൈക്കും ഓടിച്ച 16-കാരന്റെ മാതാവിനെതിരെയും വാഹന ഉടമയ്ക്കെതിരെയും അടൂർ പൊലീസ് കേസെടുത്തു.

16കാരൻ ഓടിച്ച കാറും ബൈക്കും അടൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. എഴംകുളം സ്വദേശിയായ 16 വയസ്സുകാരന്റെ മാതാവിനെതിരെയും കൊല്ലം പാതിരിക്കൽ രവീന്ദ്രൻ എന്നയാൾക്കെതിരെയുമാണ് കേസ്. മാതാവിന്റെ പേരിലുള്ള കാറും രവീന്ദ്രന്റെ പേരിലുള്ള ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വാഹനമോടിക്കുന്ന ദൃശ്യങ്ങൾ പകർത്തി റീൽസായി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് 16കാരൻ കുടുങ്ങിയത്.

Tags