കോവളത്ത് 16 കാരിയെ സ്പായില്‍ പീഡിപ്പിച്ച കേസ് ; ഒരാള്‍ കൂടി അറസ്റ്റില്‍

arrest

പെണ്‍കുട്ടിയെ സ്പായിലും ഹോട്ടലിലുമായി പലതവണ പീഡിപ്പിച്ചതായാണ് കണ്ടെത്തല്‍.

കോവളത്ത് 16 കാരിയെ സ്പായില്‍ പീഡിപ്പിച്ച കേസില്‍ ഒരു ഇടപാടുകാരന്‍ കൂടി പൊലീസ് പിടിയിലായി. തിരുനല്‍വേലി സ്വദേശിയായ വീരപാണ്ഡ്യനെയാണ് എസ്.ഐ.ടി അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ സ്പായിലും ഹോട്ടലിലുമായി പലതവണ പീഡിപ്പിച്ചതായാണ് കണ്ടെത്തല്‍.


കോവളം സ്പാ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കൂടുതല്‍ ഇടപാടുകാരിലേക്ക് നീങ്ങുകയാണ് പ്രത്യേക അന്വേഷണ സംഘം. തിരുനെല്‍വേലി സ്വദേശിയായ വീരപാണ്ഡ്യനെ പിടികൂടിയത് സ്വന്തം നാട്ടില്‍ നടത്തിയ തെരച്ചിലിന് ഒടുവില്‍. പെണ്‍കുട്ടിയെ ഇയാള്‍ അഞ്ചു തവണ പീഡിപ്പിച്ചെന്നാണ് കണ്ടെത്തല്‍. മൂന്ന് തവണ സജിത്തിന്റെ ഉടമസസ്ഥതയിലുള്ള സ്പായിലും പിന്നീട് കോവളത്ത് തന്നെയുള്ള പഞ്ചനക്ഷത്ര ഹോട്ടലിലും വെച്ച്. രാത്രികാലങ്ങളിലാണ് കുട്ടിയെ ഹോട്ടലിലേക്ക് കൊണ്ടു പോയിരുന്നത്. ഇതിനായി മുപ്പതിനായിരം രൂപ സജിത്തിന് നല്‍കിയെന്നാണ് കണ്ടെത്തല്‍.

ഹോട്ടല്‍ ഉടമയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. കേസില്‍ ഇത് വരെ അറസ്റ്റിലായത് 14 പേരാണ്. ഇതില്‍ ആറ് പേരും ഇടപാടുകാരാണ്. സ്പാ ഉടമകള്‍, ഇവരുടെ ബിനാമികള്‍, പെണ്‍കുട്ടിയെ ആന്ധ്രയില്‍ നിന്ന് കേരളത്തിലെത്തിച്ച ഇളയമ്മ, ഇടനിലക്കാരി എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.

Tags