റീല്‍സിനായി അമിത വേഗത്തില്‍ കാറോടിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസെടുത്തു
പതിനാറുകാരനും സംഘവും അമിതവേഗത്തില്‍ കാറുമായി പോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
റീല്‍സ് വീഡിയോ ചിത്രീകരണത്തിനായി അമിതവേഗതയില്‍ കാറോടിച്ച പതിനാറുകാരനും സുഹൃത്തും പിടിയില്‍. പത്തനംതിട്ട അടൂരിലാണ് ഇരുവരും അഭ്യാസപ്രകടനം നടത്തിയത്. കാറും ബൈക്കും പോലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ പതിനാറുകാരന്റെ അമ്മയ്‌ക്കെതിരെ കേസെടുത്തു.
പതിനാറുകാരനും സംഘവും അമിതവേഗത്തില്‍ കാറുമായി പോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. അമിതവേഗതയില്‍ കാറിലും ബൈക്കിലുമായി സഞ്ചരിച്ച് റീലെടുത്തും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കാര്‍ ഡ്രിഫ്റ്റ് ചെയ്തുമായിരുന്നു അഭ്യാസം.
സ്‌കൂട്ടറില്‍ നാലുപേരടക്കം സഞ്ചരിക്കുന്ന വിഡിയോയും കുട്ടികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇവര്‍ സ്ഥിരമായി സ്‌കൂളില്‍ പോയിരുന്നില്ല. ബൈക്കിന്റെ ഉടമയായ കൊല്ലം സ്വദേശിക്കെതിരെയും പോലീസ് കേസെടുത്തു. ബൈക്ക് നേരത്തെ വിറ്റതാണെന്നും ഉടമസ്ഥാവകാശം മാറ്റിയിട്ടില്ലെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.
.jpg)


