ആലുവയിൽ ഹാലോവീൻ പാർട്ടിക്കിടെ 15 കാരിക്ക് നേരെ ലൈം​ഗികാതിക്രമം; 21 കാരൻ അറസ്റ്റിൽ

Be careful during the Onam rush..! nucklays-breaking gang active; Wayanad Police warns

പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിലാണ് നടപടി. പാർട്ടിയിൽ പ്രായപൂർത്തിയാകാത്ത കൂടുതൽ പേർ പങ്കെടുത്തെന്നാണ് വിവരം.

എറണാകുളം: ആലുവയിലെ റിസോർട്ടിൽ ഹാലോവിൻ പാർട്ടിയുടെ മറവിൽ ലഹരി ഉപയോഗവും പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയ്ക്ക് നേരെ ലൈംഗിക അതിക്രമവും. പാർട്ടി സംഘടിപ്പിച്ച കടവന്ത്ര സ്വദേശി അലക്സ്‌ എന്നയാളെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു.

പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിലാണ് നടപടി. പാർട്ടിയിൽ പ്രായപൂർത്തിയാകാത്ത കൂടുതൽ പേർ പങ്കെടുത്തെന്നാണ് വിവരം.ആൺകുട്ടികളും പെൺകുട്ടികളുമടക്കം മുപ്പതിലധികം പേരാണ് ആലുവ യു സി കോളജിന് സമീപമുള്ള റിസോർട്ടിൽ സംഘടിപ്പിച്ച പാർട്ടിയിൽ പങ്കെടുത്തത്.

ഇതിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളും ഉൾപ്പെട്ടിരുന്നു. അതിഥികളായി പ്രമുഖരുടെ മക്കളും പങ്കെടുത്തതായി റിപ്പോർട്ടുകളുണ്ട്. ആഘോഷങ്ങൾക്കിടെ മദ്യസൽക്കാരവും ലഹരി ഉപയോഗവും നടന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പെൺകുട്ടികൾ മാത്രം ചേർന്ന് ഹാലോവീൻ പാർട്ടി നടത്തുന്നുവെന്നാണ് പത്താം ക്ലാസുകാരിയായ പെൺകുട്ടി വീട്ടുകാരെ അറിയിച്ചിരുന്നത്. തന്റെ സുഹത്തുക്കളാണ് പാർട്ടി നടത്തുന്നതെന്നും പെൺകുട്ടി പറഞ്ഞിരുന്നു. പെൺകുട്ടികൾ മാത്രമുള്ള പാർട്ടിയായതിനാലാണ് പോകാൻ അനുവദിച്ചതെന്നാണ് അതിക്രമത്തിനിരയായ പെൺകുട്ടിയുടെ മാതാപിതാക്കൾ പറയുന്നത്. 

Tags