ആശുപത്രിയില്‍ അമ്മയ്ക്ക് കൂട്ടിരിപ്പിന് എത്തിയ 15 കാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ചതായി പരാതി
അമ്മയ്ക്ക് ചായ വാങ്ങാനായി കുട്ടി പുറത്തിറങ്ങുമ്പോള്‍ ആശുപത്രിയില്‍ എത്തിയ രണ്ടാം പിതാവ് കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
കൊല്ലം: ആശുപത്രിയില്‍ അമ്മയ്ക്ക് കൂട്ടിരിപ്പിന് എത്തിയ 15 കാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ചതായി പരാതി.പുനലൂർ താലൂക്ക് ആശുപത്രിയിലായിരുന്നു സംഭവം. വീട്ടമ്മ കാലിന് ചികിത്സ തേടിയാണ് പുനലൂർ താലൂക്ക് ആശുപത്രിയില്‍ എത്തിയത്. ഇവർക്ക് കൂട്ടിരിക്കുകയായിരുന്നു മകൻ.
അമ്മയ്ക്ക് ചായ വാങ്ങാനായി കുട്ടി പുറത്തിറങ്ങുമ്പോള്‍ ആശുപത്രിയില്‍ എത്തിയ രണ്ടാം പിതാവ് കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇതിനുമുമ്പും പലതവണ ഇയാള്‍ കുട്ടിയെ മർദ്ദിച്ചതായി അമ്മ പറയുന്നു. മർദ്ദനം ഭയന്ന് പല ദിവസവും കുട്ടിയും അമ്മയും അയല്‍ വീട്ടില്‍ ആയിരുന്നു താമസിക്കുന്നത്.
കുട്ടിയെ കത്തി കഴുത്തില്‍ വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നത് പതിവായിരുന്നെന്നും പറയുന്നു. ആശുപത്രി അധികൃതരുടെ പരാതിയില്‍ ചൈല്‍ഡ് ലൈൻ അന്വേഷണം ആരംഭിച്ചു. പുനലൂർ പൊലീസ് ആശുപത്രിയിലെത്തി രണ്ടാനച്ഛനെ കസ്റ്റഡിയിലെടുത്തു.
.jpg)

