കാഞ്ഞിരപ്പള്ളിയിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 15 പേര്‍ക്ക് ഭക്ഷ്യവിഷബാധ
Apr 12, 2025, 06:06 IST


വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതെന്നും ഹെല്‍ത്ത് കാര്‍ഡില്ലാതെയാണ് ജീവനക്കാര്‍ ജോലി ചെയ്യുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്
കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ കുഴിമന്തി കഴിച്ച 15 പേര്‍ക്ക് ഭക്ഷവിഷബാധയേറ്റതായി പരാതി. കോട്ടയം ഇരുപത്തിയാറാം മൈലിലെ ഫാസ് എന്ന ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരാതിക്ക് പിന്നാലെ പഞ്ചായത്തും ആരോഗ്യവകുപ്പും ഹോട്ടലില്‍ പരിശോധന നടത്തി.
വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതെന്നും ഹെല്‍ത്ത് കാര്‍ഡില്ലാതെയാണ് ജീവനക്കാര്‍ ജോലി ചെയ്യുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ പരിശോധനയ്ക്ക് ശേഷം ഹോട്ടലിനെതിരെ നടപടിയെടുത്തേക്കും.