കെട്ടിട നമ്പറിനായി 15 ലക്ഷം കൈക്കൂലി; പഞ്ചായത്ത് ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍

15 lakh bribe for building number; Panchayat overseer arrested by vigilance

കാക്കനാട്: കെട്ടിടനമ്പര്‍ അനുവദിക്കുന്നതിനായി 15 ലക്ഷം കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓവര്‍സിയര്‍ വിജിലന്‍സിന്റെ പിടിയില്‍. വടവുകോട്-പുത്തന്‍കുരിശ് പഞ്ചായത്ത് ഓവര്‍സിയര്‍ കാസര്‍കോട് സ്വദേശി ടി. ദീപേഷ് കുമാര്‍ (40) ആണ് കൊച്ചി വിജിലന്‍സിന്റെ പിടിയിലായത്. 

കൊച്ചി സ്വദേശിയായ ബിസിനസുകാരന്‍ വലിയ ഗോഡൗണ്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷം കെട്ടിട നമ്പറിനായി അപേക്ഷിച്ചിരുന്നു. പരിശോധിക്കാനെത്തിയ ഓവര്‍സിയര്‍ ദീപേഷ് പ്ലാന്‍ സമര്‍പ്പിച്ചതില്‍നിന്ന് വ്യത്യസ്തമായി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി അനുമതി നല്‍കാന്‍ തയ്യാറാകാതെ മടങ്ങി. ഇതിനുശേഷം ദീപേഷിനെ വിളിച്ച പരാതിക്കാരനോട് 20 ലക്ഷം രൂപ നല്‍കിയാല്‍ കെട്ടിടനമ്പര്‍ ഇടാമെന്നായിരുന്നു വാഗ്ദാനം. പലതവണ നടത്തിയ വിലപേശലിനൊടുവില്‍ 15 ലക്ഷത്തില്‍ ഉറപ്പിച്ചു.

tRootC1469263">

കാക്കനാട് തെങ്ങോട് താമസിക്കുന്ന ദീപേഷ് പരാതിക്കാരനോട് ചൊവ്വാഴ്ച രാത്രി ഏഴരയ്ക്ക് കലക്ടറേറ്റിനടുത്ത് വരാന്‍ പറഞ്ഞു. അഞ്ചുലക്ഷം രൂപ പണമായും ബാക്കി പത്തുലക്ഷം ചെക്കായും ആവശ്യപ്പെട്ടു. ഈ വിവരം പരാതിക്കാരന്‍ വിജിലന്‍സിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് നോട്ടിലും ചെക്കിലും വിജിലന്‍സ് രാസപൊടി തളിച്ചശേഷം കൈമാറി. കാറിലെത്തിയ രൂപേഷ് പരാതിക്കാരനെ വണ്ടിയില്‍ കയറ്റി, പണം എണ്ണിത്തിട്ടപ്പെടുത്തിയശേഷം കാറിലിരുന്ന് ലാപ്‌ടോപ്പിലൂടെ കെട്ടിടനമ്പര്‍ അനുവദിക്കുകയായിരുന്നു. പിന്നാലെ വിജിലന്‍സ് ഡിവൈ.എസ്.പി. ടി.എം. വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം കാറില്‍നിന്ന് ദീപേഷിനെ പിടികൂടി. രക്ഷപ്പെടാന്‍ ശ്രമിച്ച ദീപേഷിനെ നിരവധി ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് പിടികൂടിയത്.

Tags