തിരുവനന്തപുരത്ത് 14 വയസ്സുകാരിയെ കാണാതായി; കരമന പോലീസ് അന്വേഷണം തുടങ്ങി

d

വെള്ളിയാഴ്ച പുലർച്ചെയാണ് ലക്ഷ്മി വീട്ടില്‍ നിന്നും ഇറങ്ങിയത്. കുട്ടി തനിയെ വീട് വിട്ടിറങ്ങുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

തിരുവനന്തപുരം:തിരുവനന്തപുരം  നഗരസഭയിലെ കരുമം മേഖലയില്‍ നിന്നും 14 വയസ്സുകാരിയെ കാണാതായതായി പരാതി. കരുമം സ്വദേശിനിയായ ലക്ഷ്മിയെയാണ് കാണാതായത്.വെള്ളിയാഴ്ച പുലർച്ചെയാണ് ലക്ഷ്മി വീട്ടില്‍ നിന്നും ഇറങ്ങിയത്. കുട്ടി തനിയെ വീട് വിട്ടിറങ്ങുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

tRootC1469263">

വീട്ടുകാർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കരമന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നഗരത്തിലെ വിവിധ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും കുട്ടി തമ്ബാനൂർ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായി പോലീസ് സ്ഥിരീകരിച്ചു.കുട്ടിയുടെ പക്കല്‍ മൊബൈല്‍ ഫോണ്‍ ഇല്ലാത്തത് അന്വേഷണത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും മറ്റ് റെയില്‍വേ സ്റ്റേഷനുകളിലെ വിവരങ്ങള്‍ ശേഖരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. അന്യസംസ്ഥാനങ്ങളിലേക്കോ മറ്റ് ജില്ലകളിലേക്കോ കുട്ടി പോകാൻ സാധ്യതയുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കുട്ടിയെക്കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ കരമന പോലീസിനെയോ കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Tags