ആലപ്പുഴയില്‍ 14കാരിക്ക് ക്രൂര പീഡനം; മൂന്ന് വര്‍ഷമായി പീഡനത്തിനിരയായി; അച്ഛനും ബന്ധുക്കളും അറസ്റ്റില്‍

RAPE CASE

അച്ഛന്‍, അച്ഛന്റെ സഹോദരിയുടെ ഭര്‍ത്താവ്, അച്ഛന്റെ സഹോദരിയുടെ മകന്‍ മറ്റൊരു ബന്ധു എന്നിവരാണ് കുട്ടിയെ പീഡിപ്പിച്ചത്

ആലപ്പുഴ പുന്നപ്രയില്‍ 14കാരി ക്രൂരപീഡനത്തിനിരയായി. സംഭവത്തില്‍ പിതാവും ബന്ധുക്കളും അറസ്റ്റിലായി. പിതാവും പിതാവിന്റെ അടുത്ത ബന്ധുക്കളായ രണ്ട് പേരുമാണ് പിടിയിലായത്. മൂന്ന് വര്‍ഷത്തിനിടെ വിവിധ ഇടങ്ങളില്‍ വെച്ച് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. കേസില്‍ ആകെ നാല് പ്രതികളാണ് ഉള്ളത്. ഇതില്‍ ഒരാള്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.

tRootC1469263">

അച്ഛന്‍, അച്ഛന്റെ സഹോദരിയുടെ ഭര്‍ത്താവ്, അച്ഛന്റെ സഹോദരിയുടെ മകന്‍ മറ്റൊരു ബന്ധു എന്നിവരാണ് കുട്ടിയെ പീഡിപ്പിച്ചത്. ഇതില്‍ പിതാവ് ഉള്‍പ്പെടെ മൂന്നുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സുഹൃത്തായ ബന്ധുവിനോട് കുട്ടി നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് വിവരം പുറത്തറിയുന്നത്.

പെണ്‍കുട്ടിയുടെ പിതാവും മാതാവും വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷം പിതാവിനൊപ്പമായിരുന്നു കുട്ടി താമസിച്ചത്. എന്നാല്‍ ബന്ധു വീട്ടുകാരുടെ ഉപദ്രവത്തെ തുടര്‍ന്ന് സിഡബ്ല്യുസിയുടെ സംരക്ഷണത്തിലായിരുന്ന കുട്ടി. പിന്നീട് പെണ്‍കുട്ടിയെ ഏറ്റെടുത്ത ശേഷമാണ് പിതാവും ബന്ധുക്കളും ക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. നിലവില്‍ കേസില്‍ പിടിയിലാകാനുള്ള നാലാമത്തെ ആള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Tags