കാസർകോട് 14 വയസുകാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
Updated: Dec 16, 2025, 13:15 IST
അനിതയും മകളും തിരിച്ചെത്തുമ്ബോള്‍ കണ്ടത് കിടപ്പുമുറിയിലെ കൊളുത്തില്‍ ഷാളില്‍ തൂങ്ങി നില്‍ക്കുന്ന പ്രജ്വലിനെ ആയിരുന്നു.
കാസർകോട്: കാസർകോട് 14 വയസുകാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ബെള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി പ്രജ്വല്‍ ആണ് മരിച്ചത്.ബെള്ളൂർ നെട്ടണിഗെ കുഞ്ചത്തൊട്ടിയിലെ ജയകര- അനിത ദമ്ബതികളുടെ മകനാണ് മരിച്ച പ്രജ്വല്‍. തിങ്കളാഴ്ച്ച കഴിഞ്ഞ് രണ്ടരയ്ക്കും നാലരയ്ക്കും ഇടയിലായിരുന്നു സംഭവം.
tRootC1469263">പ്രജ്വലിന്റെ മാതാവ് അനിത മകളെ സ്കൂളില്‍ നിന്നും വിളിച്ചുകൊണ്ട് വരാൻ പോയതായിരുന്നു. ഈ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. അനിതയും മകളും തിരിച്ചെത്തുമ്ബോള്‍ കണ്ടത് കിടപ്പുമുറിയിലെ കൊളുത്തില്‍ ഷാളില്‍ തൂങ്ങി നില്‍ക്കുന്ന പ്രജ്വലിനെ ആയിരുന്നു. ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
.jpg)


