തിരൂരങ്ങാടിയില്‍ 13കാരന്‍ ഷോക്കേറ്റ് മരിച്ച സംഭവം: മാപ്പ് പറഞ്ഞ് കെഎസ്ഇബി
പാടവരമ്പിലൂടെ നടന്നുപോകുന്നതിനിടെ സമീപത്തെ വൈദ്യുതി പോസ്റ്റിന്റെ സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു.
മലപ്പുറം: ചെറുമുക്കില്‍ പതിമൂന്നുകാരന്‍ വൈദ്യുതി പോസ്റ്റിന്റെ സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെഎസ്ഇബി മാപ്പ് പറഞ്ഞു. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും കെഎസ്ഇബി പറയുന്നു.
രാവിലെ പത്തരയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. കൂട്ടുകാര്‍ക്കൊപ്പം വയലിലേക്ക് കളിക്കാന്‍ ഇറങ്ങിയതായിരുന്നു ജുനൈദ്. പാടവരമ്പിലൂടെ നടന്നുപോകുന്നതിനിടെ സമീപത്തെ വൈദ്യുതി പോസ്റ്റിന്റെ സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു.
പിന്നീട് കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സംഭവത്തില്‍ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് നിര്‍ദേശം നല്‍കി.
.jpg)

