കൊല്ലം ചടയമംഗലത്ത് 13-കാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം; ബാലാവകാശ കമ്മിഷൻ കേസെടുത്തു, പ്രതിയെ അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രിയുടെ നിർദേശം

13-year-old brutally beaten by stepfather in Kollam Chadayamangalam; Child Rights Commission registers case, CM orders arrest of accused

കൊല്ലം: ചടയമംഗലത്ത് പതിമൂന്നുകാരനായ വിദ്യാർത്ഥിക്ക് രണ്ടാനച്ഛന്റെ ക്രൂരമർദനം. മദ്യലഹരിയിൽ കുട്ടിയുടെ വസ്ത്രം ഊരി വടികൊണ്ട് ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. ചടയമംഗലം കുരിയോടിൽ വ്യാഴാഴ്ച രാത്രിയാണ് ഈ നഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. യാതൊരു കാരണവുമില്ലാതെ രണ്ടാനച്ഛൻ കുട്ടിയെ സ്ഥിരമായി മർദിക്കാറുണ്ടെന്നും, കുട്ടിയെ ഇഷ്ടമില്ലാത്തതാണ് ഈ ക്രൂരതയ്ക്ക് കാരണമെന്നും കുട്ടിയുടെ അമ്മ വ്യക്തമാക്കി.

സംഭവത്തിൽ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. കൊല്ലം റൂറൽ എസ്.പി., ചടയമംഗലം എസ്.എച്ച്.ഒ., ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവരിൽനിന്ന് കമ്മിഷൻ അടിയന്തരമായി വിശദീകരണം തേടിയിട്ടുണ്ട്.

കുട്ടിക്കെതിരെയുള്ള അതിക്രമത്തിൽ കർശന നടപടി സ്വീകരിക്കാനും പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്യാനും മുഖ്യമന്ത്രി നേരിട്ട് നിർദേശം നൽകി. കൊല്ലം റൂറൽ എസ്‌പിയുമായി ഫോണിൽ സംസാരിച്ചാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. കൂടാതെ, സംഭവത്തിൽ അടിയന്തര നടപടിയെടുക്കാൻ മന്ത്രി ബിന്ദു കൃഷ്ണയും നിർദേശം നൽകിയിട്ടുണ്ട്. കൊല്ലം റൂറൽ എസ്പിയും ചൈൽഡ്‌ലൈനും വിഷയം ഗൗരവമായി അന്വേഷിച്ചുവരികയാണ്. ഇത്തരം അതിക്രമങ്ങൾ ഒരിക്കലും വെച്ചുപൊറുപ്പിക്കില്ലെന്നും ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

Tags