ബദിയടുക്കയില്‍ 13 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു
Dec 15, 2025, 05:22 IST
പരുക്കേറ്റ 9 പേര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്
കാസര്‍കോട് ബദിയടുക്കയില്‍ തെരുവ് നായ ആക്രമണം. 13 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. കിളിങ്കരയില്‍ 3 പേരെയും കട്ടത്തങ്കടിയില്‍ 9 പേരെയും കൊളംബെയില്‍ ഒരാള്‍ക്കുമാണ് കടിയേറ്റത്. ഇന്ന് വൈകിട്ട് ആറുമണിയോടെ ആണ് സംഭവം. പരുക്കേറ്റ 9 പേര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.ഭൂരിഭാഗം പേര്‍ക്കും കാലില്‍ ആണ് കടിയേറ്റത്.കണ്ണില്‍ കണ്ടവരെ എല്ലാം ക്രമിക്കുകയായിരുന്നു. നായയെ പിടികൂടാന്‍ പോയവരെയും കടിച്ചു.
tRootC1469263">
കന്നുകാലികളെയും നായ കടിച്ചെന്നും ഇതുവരെ പിടികൂടാന്‍ കഴിഞ്ഞില്ലെന്നും നാട്ടുകാര്‍ പറയുന്നു. സിറില്‍ (50),സ്റ്റീവന്‍(40), ഷെബി (45), പ്രസന്ന(45), മേരി(60), അന്‍വിന്‍ (13), അജിത്(8), സരിത(25) എന്നിവര്‍ ആണ് കാസര്‍കോട് ആശുപത്രിയില്‍ ചികിത്സ തേടിയത്.
.jpg)


