അരൂര്‍ ടോള്‍ പ്ലാസയിലെ പില്ലറിലേക്ക് സ്വകാര്യ ബസ് ഇടിച്ചുകയറി 13 പേര്‍ക്ക് പരിക്ക്

d

ടോള്‍ പ്ലാസയ്ക്ക് സമീപത്തു വെച്ച്‌ ബസിന്റെ നിയന്ത്രണം പെട്ടെന്ന് നഷ്ടപ്പെട്ടതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരങ്ങള്‍ വ്യക്തമാക്കുന്നത്.

കൊച്ചി : അരൂർ ടോള്‍ പ്ലാസയിലെ പില്ലറിലേക്ക് സ്വകാര്യ ബസ് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ 13 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ 13 പേരെയും ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ ലഭ്യമാക്കി.

എരമല്ലൂർ-കലൂർ റൂട്ടില്‍ സർവീസ് നടത്തുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ടോള്‍ പ്ലാസയ്ക്ക് സമീപത്തു വെച്ച്‌ ബസിന്റെ നിയന്ത്രണം പെട്ടെന്ന് നഷ്ടപ്പെട്ടതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരങ്ങള്‍ വ്യക്തമാക്കുന്നത്.

ശക്തമായ ഇടയില്‍ ബസിന്റെ മുൻവശം പൂർണ്ണമായും തകർന്ന നിലയിലാണ്. ബസിലുണ്ടായിരുന്ന യാത്രക്കാർക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ പൊലീസ് വിവരങ്ങള്‍ ശേഖരിച്ച്‌ തുടർനടപടികള്‍ സ്വീകരിച്ചു വരികയാണ്.

Tags