കൊച്ചിയില്‍ 12,000 കോടിയുടെ ലഹരി മരുന്ന് പിടികൂടി, പാക് പൗരൻ അറസ്റ്റിൽ

google news
12000 crore drug seized in Kochi Pakistani arrested

കൊച്ചി: (drug seized in Kochi Pakistani arrested) കൊച്ചിയിൽ വൻ വന്‍ ലഹരിവേട്ടട്. പാകിസ്ഥാനിൽ നിന്നെത്തിച്ച 12000 കോടി രൂപയുടെ മയക്കുമരുന്നാണ് പിടികൂടിയത്. പാകിസ്ഥാൻ സ്വദേശിയായ ഒരാൾ പിടിയിലായിട്ടുണ്ട്. 2500 കിലോ മെത്താഫെറ്റാമിൻ ആണ് പിടികൂടിയിരിക്കുന്നത്. നേവിയും എൻസിബിയും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് മയക്കുമരുന്ന് വേട്ട നടത്തിയത്. ഇന്ത്യയിലേക്കും ശ്രീലങ്കയിലേക്കും മാലിദ്വീപിലേക്കുമായി കൊണ്ടുവന്നതാണിത്.

പാകിസ്ഥാൻ സ്വദേശിയായ ഒരാൾ കസ്റ്റഡിയിലായിട്ടുണ്ട്. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അന്വേഷണം ശക്തമായി നടക്കുന്നുണ്ട്. രാജ്യത്ത് അടുത്തിടെ നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. ബോട്ടിലാണ് ലഹരി എത്തിച്ചത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നടപടി. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ മയക്കു മരുന്ന് വേട്ടയും കൂടിയാണിത്.

Tags