മന്ത്രിസഭയില്‍ 12 കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് സാധ്യത ; രമേശ് ചെന്നിത്തലയ്ക്ക് സുപ്രധാന വകുപ്പ് നല്‍കിയേക്കും

Dissatisfaction!! Discipline was ignored, seniority was not considered - Chennithala in anger

മുതിര്‍ന്ന നേതാക്കളെയും യുവതലമുറയെയും ഒരുപോലെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സന്തുലിതമായ ഒരു പട്ടികയ്ക്കാണ് ഹൈക്കമാന്‍ഡ് രൂപം നല്‍കുന്നത്.

സര്‍ക്കാര്‍ ഉണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചതിന് പിന്നാലെ വി ഡി സതീശന്‍ മന്ത്രിസഭയില്‍ ആരൊക്കെ അംഗങ്ങളാകും എന്നതിലും ആകാംക്ഷയേറുന്നു. ഇടഞ്ഞു നില്‍ക്കുന്ന ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ ദേശീയ നേതൃത്വം തന്നെ ചര്‍ച്ചകള്‍ നടത്തുന്നതായി ആണ് സൂചന. മന്ത്രിസഭയിലെ സുപ്രധാന വകുപ്പ് ചെന്നിത്തല ഏറ്റെടുക്കുമെന്നാണ് ഹൈക്കമാന്റിന്റെ പ്രതീക്ഷ.
മുഖ്യമന്ത്രി ഉള്‍പ്പെടെ കോണ്‍ഗ്രസില്‍ നിന്ന് 12 പ്രതിനിധികളാകും മന്ത്രിസഭയില്‍ ഉണ്ടാവുക എന്നാണ് ലഭിക്കുന്ന സൂചനകള്‍. മുതിര്‍ന്ന നേതാക്കളെയും യുവതലമുറയെയും ഒരുപോലെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സന്തുലിതമായ ഒരു പട്ടികയ്ക്കാണ് ഹൈക്കമാന്‍ഡ് രൂപം നല്‍കുന്നത്.
നിലവില്‍ പുറത്തുവരുന്ന സാധ്യത പട്ടികയില്‍ പഴയകാല നേതാക്കളും യുവാക്കളും ഒരുപോലെ ഇടംപിടിച്ചിട്ടുണ്ട്. 5 പേര്‍ക്ക് ഒരു മന്ത്രി എന്നതാവും ഫോര്‍മുല. മുതിര്‍ന്ന നേതാക്കളായ കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ്, കെ. മുരളീധരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എ.പി. അനില്‍കുമാര്‍, എന്‍. ശക്തന്‍ എന്നിവര്‍ക്കൊപ്പം യുവനിരയില്‍ നിന്നും വനിതകളില്‍ നിന്നുമായി പി.സി. വിഷ്ണുനാഥ്, മാത്യു കുഴല്‍നാടന്‍, ഷാനിമോള്‍ ഉസ്മാന്‍, എം. വിന്‍സന്റ്, ബിന്ദു കൃഷ്ണ, എം. ലിജു, ചാണ്ടി ഉമ്മന്‍ എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍തൂക്കം

Tags