പാലക്കാട്ട് സ്ഫോടകവസ്തു പൊട്ടിത്തെറിച്ച്‌ 11 വയസുകാരന്റെ കാലിന് പരിക്കേറ്റ സംഭവം: പൊട്ടിയത് പന്നിപ്പടക്കമാണെന്ന് സ്ഥിരീകരണം

d

കുട്ടികള്‍ നടന്നു പോകുന്നതിനിടെയാണ് സംഭവം.പതിനൊന്നുകാരൻ ശ്രീഹർഷിനാണ് കാലിന് പരുക്കേറ്റത്. 

പാലക്കാട്:  ഒറ്റപ്പാലത്ത് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച്‌ 11 വയസുകാരന്റെ കാലിന് ഗുരുതരമായി പരിക്കേറ്റത് പന്നിപ്പടക്കം പൊട്ടിയാണെന്ന് എന്ന് സ്ഥിരീകരണം.പൊലീസും ബോംബ്‌ സ്കോഡും ,ഡോഗ്സ്കോഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.

കുട്ടികള്‍ നടന്നു പോകുന്നതിനിടെയാണ് സംഭവം.പതിനൊന്നുകാരൻ ശ്രീഹർഷിനാണ് കാലിന് പരുക്കേറ്റത്. ശ്രീഹർഷിനെ ആദ്യം ഒറ്റപ്പാലത്തെ ആശുപത്രിയിലാണ് എത്തിച്ചതെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയില്‍ വച്ച്‌ കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. കുട്ടിയുടെകാലിനാണ് ശസ്ത്രക്രിയ ചെയ്തത്.

tRootC1469263">

Tags