തിരുവനന്തപുരത്ത് 10 വയസ്സുകാരന്‍ ലൈംഗിക പീഡനത്തിന് ഇരയായതായി പരാതി
May 19, 2026, 06:23 IST
കുട്ടിയെ ലഹരി നല്‍കി പീഡിപ്പിച്ചുവെന്നാണ് പരാതി. ഈ മാസം 14നാണ് സംഭവം .
തിരുവനന്തപുരത്ത് 10 വയസ്സുകാരന്‍ ലൈംഗിക പീഡനത്തിന് ഇരയായതായി പരാതി. തിരുവനന്തപുരം പൂന്തുറയിലാണ് സംഭവം. കുട്ടിയെ ലഹരി നല്‍കി പീഡിപ്പിച്ചുവെന്നാണ് പരാതി. ഈ മാസം 14നാണ് സംഭവം .
നടന്നു വരികയായിരുന്ന കുട്ടിയെ ഒരു സംഘം ആളുകള്‍ പിടിച്ചുകൊണ്ടുപോയി ലഹരി നല്‍കിയശേഷം പീഡിപ്പിച്ചു എന്നാണ് പരാതി. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ വീട്ടുകാര്‍ ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. പിന്നീട് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
.jpg)

